ബുദ്ധമതം
ബുദ്ധമതം
ബുദ്ധന് നിര്‍വ്വാണമാര്‍ഗ്ഗം ആരാഞ്ഞറിഞ്ഞ് ആ മാര്‍ഗ്ഗം ഉപദേശിച്ചു. അതു പിന്നീട് ബുദ്ധമതമായി.
ബുദ്ധമതം ഒരു നാസ്തിക മതമായിരിക്കാന്‍ ഇടയില്ല. ശുദ്ധനാസ്തിക മതത്തില്‍ ഇത്രവലിയ ഒരു ജനസമൂഹത്തിന് ഇത്ര ദീര്‍ഘകാലം വിശ്വാസം നിലനില്ക്കുക എന്നുള്ളത് സംഭവ്യമല്ല.
ബുദ്ധന്റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാല്‍ അഹിംസാധര്‍മ്മത്തിന് ബുദ്ധന് മുഖ്യത കല്പ്പിച്ചു.
ബുദ്ധമത ഗ്രന്ഥങ്ങളില്‍ പല ഭാഗങ്ങളും 'ബ്രാഹ്മണര്‍' എഴുതിക്കൊടുത്തിട്ടുള്ളതാണെന്നാണ് നമ്മുടെ പക്ഷം.
നമ്മുടേതും ബുദ്ധമതം തന്നെ. നിങ്ങള്‍ ബുദ്ധന്റെ പര്യായങ്ങള്‍ കേട്ടിരിക്കുമല്ലോ? 'ഷഡഭിജ്ഞോ ദശബലോ ƒ ദ്വയവാദി വിനായക' എന്ന്. നാം അദ്വൈതവാദി ആയതുകൊണ്ട് തന്നെയാണ് നമ്മുടേതു ബുദ്ധമതമാണെന്ന് പറഞ്ഞത്.