ഇസ്ലാം മതം
ഇസ്ലാം മതം
മുഹമ്മദ് നബിയുടെ ഉപദേശം കൊള്ളാമല്ലോ.
നബിയുടെ കാലത്ത് അറേബിയായില്‍ സാഹോദര്യത്തിന് മുഖ്യത കല്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കണം. അതിനാല്‍ അദ്ദേഹത്തിന്റെ മതത്തില്‍ സാഹോദര്യത്തിന് മുഖ്യത കാണുന്നു.
അല്ലാഹു എന്നാല്‍ എന്താണെന്നറിയാമോ? 'ഇല്ല' എന്നുള്ള അര്‍ത്ഥമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇല്ലാത്തവനാണ് എന്നു വെച്ചാല്‍ ഈ ബാഹ്യപ്രപഞ്ചത്തില്‍ നിന്നും അന്യമായ വസ്തു. പ്രാപഞ്ചിക അളവുകളും വര്‍ണ്ണനകളും വച്ചു നോക്കിയാല്‍ ഇല്ലാത്തവന് എന്നുള്ള അര്‍ത്ഥമാണ് ഈ ദൈവശബ്ദത്തിനുള്ളത്.
തെറ്റായ അറിവ് ഭേദബുദ്ധി സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി മാത്സര്യങ്ങളും ഉച്ചനീചഭാവങ്ങളും ഉണ്ടാകുകയും അത് കലഹത്തിന് വഴിതെളിക്കുകയും ചെയ്യുന്നു. അവരെ ഉദ്ധരിക്കുവാന്‍ സിദ്ധിയും വിശുദ്ധിയും സ്നേഹവുമുള്ള ഗുരുക്കന്മാര്ക്കേ കഴിയൂ. ബുദ്ധനും ക്രിസ്തുവും നബിയും വിജയിച്ചത് അവിടെയാണ്.